പത്ത് വർഷത്തിന് ശേഷം യമനിലേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചു; സുഹൈൽ അജാസ് ഖാന് അധിക ചുമതല

റിയാദ് : സൗദി ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനെ യമനിലേക്ക് ഇന്ത്യ അംബാസിഡറെ നിയമിച്ചു. പത്ത് വർഷത്തിന് ശേഷമാണ് യമനിൽ ഇന്ത്യ അംബാസിഡറെ നിയമിക്കുന്നത്. ഡോ. സുഹൈൽ അജാസ് ഖാന് യമനിലെ അധിക ചുമതലയാണ് നൽകിയത്. അംബാസിഡറായ ചുമതലയേറ്റതിന് പിന്നാലെ ഡോ. സുഹൈൽ അജാസ് ഖാൻ യമനിലെത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ യമന്റെ കൂടി വിദൂര-സ്ഥാപനപതി ചുമതലയേറ്റത്. സൗദിയിൽ നിന്നാകും ഇദ്ദേഹം യമന്റെയും ചുമതല വഹിക്കുക. യമൻ വിദേശകാര്യ മന്ത്രി ഡോ. ഷയ മുഹ്‌സിൻ സിൻദാനിക്ക് ഇദ്ദേഹം നിയമനപത്രം കൈമാറുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles