തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് പൂർണ്ണ യാഥാർത്ഥ്യമാണെന്നും ഇരകൾ പരാതി നല്കാൻ തെയ്യാറാകണമെന്നും നടി ഉഷ. സിനിമാ മേഖലയിൽ പ്രവരത്തിക്കുന്ന ചിലർ മോശമായി പെരുമാറാറുണ്ട്. സർക്കാർ അത്തരക്കാർക്കെതിരെ നടപടിയെടുക്കണം.
ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ പറയപ്പെട്ട പലരും വിവിധ സംഘടനകളുടെ തലപ്പതിരിക്കുന്നവരാണ്. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുത്ത് മാറ്റി നിർത്തണം, അല്ലെങ്കിൽ അത്തരക്കാർ കുഞ്ചിക സ്ഥാനത്ത് തുടരും.
സിനിമയിലെ പവർ ഗ്രൂപ് യാഥാർത്യമാണ്. മോശപ്പെട്ട സാഹചര്യങ്ങൾ മാറണം. കുഴപ്പകാരായ സംവിധായകരുണ്ട്. ഒരിക്കൽ സഹികെട്ട് ഒരു സംവിധായകനെ ചെരിപ്പൂരി അടിക്കാൻ വരെ ശ്രമിക്കേണ്ട അവസ്ഥ വരെയുണ്ടായിയെന്നും ഉഷ പറഞ്ഞു.