പട്ടാമ്പി: ജോലി സ്ഥലത്തെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ഷിത ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ തന്നെയാണ് യുവതിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് സ്ഥാപനം അടച്ചതിന് ശേഷമായിരിക്കും ഷിത ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്ന് കരുതുന്നു. ആത്മഹത്യയാണെന്ന് സംശയം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.