കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള “അമ്മ”യുടെ പ്രതികരണം വൈകിയതില്‍ വീഴ്ചയുണ്ടായെന്ന് വൈസ് പ്രസിഡന്റ് ജഗദീഷ്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങൾ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു ഒഴിഞ്ഞുമാറാനാവില്ലെന്നും ജഗദീഷ് പറഞ്ഞു.
ഇരകളായവർക്ക് പരാതിയില്ലെങ്കിലും കേസെടുക്കണം, വേട്ടക്കാരുടെ പേര് രഹസ്യമാക്കേണ്ട ആവശ്യമില്ല, ആരോപണവിധേയര്‍ അഗ്നിശുദ്ധി വരുത്തുകയാണ് വേണ്ടത്. സർക്കാർ ഈ വിഷയത്തിൽ കാര്യമായി ഇടപെടണം. റിപ്പോര്‍ട്ട് യഥാ സമയത്ത് തന്നെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നെന്നും ജഗദീഷ് പറഞ്ഞു.