തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിക്കാതിരുന്നത് ജസ്റ്റിസ് ഹേമയുടെ ആവശ്യപ്രകാരമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൊഴികളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സിനിമാ മേഖലകളിൽ ഉയർന്നു വന്ന പരാതികളിൽ നേരത്തെ കേസെടുക്കുകയും ഒരു നടനെ ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമ വ്യവസായത്തെ സംരക്ഷിക്കുകയെന്നതനാണ് സർക്കാർ തീരുമാനം.
വിഷയങ്ങളിൽ സർക്കാരിന് പരിമിതികളുണ്ട്. പരാതിയുണ്ടെങ്കിലെ കേസെടുക്കാൻ സാധിക്കൂ, കേസ് നിലനിൽക്കണമെങ്കിലും അത് വേണം. വിവരവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ ഭാഗങ്ങൾ ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചെതെന്ന വിമർശനം വ്യാപകമായതിനെ തുടർന്നാണ് പാർട്ടി സെക്രട്ടറിയുടെ വിശദീകരണം