തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരമാർശങ്ങളെ ചൊല്ലി ചലചിത്രലോകത്തും പുറത്തും വിവാദങ്ങൾ പുകയുകയാണ്. റിപ്പോര്‍ട്ടിന്‍മേല്‍ അമ്മയാണ് ആദ്യം നടപടിയെടുക്കേണ്ടെതെന്ന ആവശ്യവുമായി പ്രമുഖ നടി ഉര്‍വശി രംഗത്തെത്തി. സർക്കാരിന്റെ നടപടിയെ കാത്തിരിക്കേണ്ടെന്നും അവർ പറഞ്ഞു. എത്രയും പെട്ടെന്ന് എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേർത്ത് വിഷയങ്ങൾ ചര്‍ച്ച ചെയ്യണം. പരാതി ഉള്ളവര്‍ മുന്നോട്ട് വരണമെന്നും താന്‍ പരാതിക്കാരായ സ്ത്രീകള്‍ക്കൊപ്പം നിലകൊളളുമെന്നും ഉര്‍വശി പറഞ്ഞു.
ബംഗാൾ നടി ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലുളവാക്കി അവരെന്താകും നമ്മെ പറ്റി അവരുടെ നാട്ടില്‍ പറഞ്ഞിട്ടുണ്ടാവുക എന്നും ഉർവശി ചോദിച്ചു. അമ്മ പ്രസിഡെന്റിന്റെ മറുപടി ശരിയായിലെന്നും ഈ വിഷയത്തിൽ ഒഴുക്കൻ മറുപടി മതിയാവിലെന്നും ഉർവശി പറഞ്ഞു.