തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച കഴക്കൂട്ടത്തുനിന്നും കാണാതായ ആസാം സ്വദേശിയെ പോലീസ് സംഘം തിരുവനന്തപുരത്തെത്തിച്ചു. പതിമൂന്നുകാരിയായ ബാലികയെ വിശാഖപട്ടണത്തുവെച്ച് ട്രയിനിൽ യാത്ര ചെയ്യവേയാണ് കണ്ടെത്തിയിരുന്നത്.
കേരള എക്‌സ്പ്രസിൽ തിരുവനന്തപുരത്തെത്തിച്ച ബാലികയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സിഡബ്ല്യുസി ഏറ്റെടുപ്പെടുത്തു. തികളാഴ്ച നടക്കുന്ന ഹിയറിങ്ങിലായിരിക്കും കൈമാറ്റം സംബന്ധിച്ച തീരുമാനം ഉണ്ടാവുകയുള്ളൂ. അതുവരെ പൂജപ്പുര ഷെൽട്ടർ ഹോമിൽ കുട്ടിയെ താമസിപ്പിക്കും
37 മണിക്കൂറിനു ശേഷമാണ് കഴകൂട്ടത്തുനിന്നും കാണാതായ 13കാരിയെ വിശാഖപട്ടണത്ത് കണ്ടെത്തുന്നത്. താംബരം എക്‌സ്പ്രസിൽ ബര്‍ത്തില്‍ ഒറ്റക്ക് കിടക്കുകയായിരുന്ന കുട്ടിയെ മലയാളി സമാജം അംഗങ്ങളാണ് വിശാഖപട്ടണത്തുവെച്ച് തിരിച്ചറിഞ്ഞത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഹോമിലാണ് വിശാഖപട്ടണത്ത് കുട്ടിയെ താമസിപ്പിച്ചിരുന്നത്.