കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശനത്തിനും പാർക്കിംഗിനും അന്യായമായ രീതിയിൽ നിരക്ക് വർധന നടപ്പിലാക്കിയ എയർപോർട്ട് അതോറിറ്റിയുടെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചും അമിത നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ടും കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ എയർപോർട്ടിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജിദ്ധ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചും ധർണയും അധികാരികൾക്ക് നൽകിയ താക്കീതായി മാറി.
രാവിലെ 9 മണിക്ക് ഹജ്ജ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എയർപോർട്ട് കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ പങ്കാളിത്വത്തിൽ ഉയർന്ന് വന്ന പൊതുമേഖലയിലുള്ള കരിപ്പൂർ എയർപോർട്ടിനെ തകർക്കാൻ നടത്തുന്ന ഗൂഡ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉണ്ടായ മൂന്നിരട്ടി പാർക്കിംഗ് ഫീ വർധനയെന്ന് തങ്ങൾ പറഞ്ഞു. ജിദ്ധാ കെ.എം.സി.സി. മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മുണ്ടു പറമ്പ് അധ്യക്ഷ്യം വഹിച്ചു.
കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എ.ജബ്ബാർ ഹാജി, തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയർമാൻ അഷ്റഫ് മടാൻ , നിസാം മമ്പാട്, നാസർ വെളിയംങ്കോട്, വി.പി. മുസ്ഥഫ, മജീദ് കോട്ടീരി, ഇബ്രാഹിം കൊല്ലി, പി.എം. എ. ജലീൽ പ്രസംഗിച്ചു. ഇല്യാസ് കല്ലിങ്ങൽ സ്വാഗതവും കെ.കെ.മുഹമ്മദ് നന്ദിയും പറഞ്ഞു. രായിൻ കുട്ടി നീറാട്,സലിം മമ്പാട്, മുസ്ഥഫ അലി ഊരകം, സുഹൈൽ മഞ്ചേരി, റഹ്മത്തലി,റഷീദ് വരിക്കോടൻ, സി.സി. കരീം, കുറുക്കൻ മുഹമ്മദ്, സി.സി. മുജീബ്, നാസർ ഒളവട്ടൂർ , നസീം കാടപ്പടി, മൊയ്തീൻ കോയ , ഉമ്മർകോയ, മൊയ്‌ദീൻകോയ മായക്കര, അബ്ദുൽഹമീദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
റിപ്പോർട്ട്:ഇസ്മായിൽ മുണ്ടുപറമ്പ്