29.3 C
Saudi Arabia
Tuesday, April 14, 2026
spot_img

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും; സ്ഥാനാർഥി പട്ടിക മാർച്ച് ആദ്യവാരം

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുപക്ഷത്തെ നയിക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ (പി.ബി) യോഗത്തിലാണ് പിണറായി വിജയൻ വീണ്ടും മത്സരരംഗത്തുണ്ടാകുമെന്ന കാര്യത്തിൽ ഏകദേശ ധാരണയായത്. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തന്നെ നേതൃത്വം നൽകും. സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട അന്തിമ പട്ടിക മാർച്ച് ആദ്യവാരത്തോടെ പുറത്തുവിടുമെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യങ്ങളും ഭരണനേട്ടങ്ങളും വിലയിരുത്തിയ പി.ബി, പിണറായി വിജയന്റെ നേതൃത്വം അനിവാര്യമാണെന്ന നിലപാടിലാണ്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള പട്ടികയാകും ഇത്തവണ ഉണ്ടാവുക. വരും ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പട്ടികക്ക് അന്തിമരൂപം നൽകും. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുന്നിലെത്താനാണ് പാർട്ടി നീക്കം.

 

Related Articles

- Advertisement -spot_img

Latest Articles