ജിദ്ദ: മലയാളി പ്രവാസികള്‍ മാത്രം അരങ്ങത്തും, അണിയറയിലും പ്രവര്‍ത്തിച്ച് ചിത്രീകരിച്ച മലയാളി പ്രവാസികളുടെ വ്യത്യസ്ഥ
കഥ പറയുന്ന സിനിമയാണ് മസറ. അലി അരീക്കത്ത് സംവിധാനം നിര്‍വഹിച്ച മസറയുടെ നിര്‍മാണം നാസര്‍ തിരുനിലത്തും ഫെബിന്‍ ഛായാഗ്രഹണവും അദ്‌നു ഷബീര്‍ സഹ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഡിസംബർ അവസാനത്തോടെ തിയേറ്ററുകളിൽ എത്തും വിധം സിനിമയുടെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു. ഡയലോഗ്‌സ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയിലെ അഞ്ചപ്പാറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാള സിനിമ നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.
ലളിതമായ ചടങ്ങില്‍ ഷാജു അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു. ഷിബു തിരുവനന്തപുരം, ജാഫര്‍ അലി പാലക്കോട് ജലീല്‍ കണ്ണമംഗലം, അബ്ദുല്‍ ഖാദര്‍ ആലുവ, സുബൈര്‍ ആലുവ, ബഷീര്‍ വള്ളിക്കുന്ന്, അബ്ദുല്ല മുക്കണ്ണി, അഫ്‌സല്‍ നാറാണത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അസൈന്‍ ഇല്ലിക്കല്‍ സ്വാഗതവും, നാഫി നന്ദിയും പറഞ്ഞു.