റിയാദ്: ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ ആദ്യ ഇ-സ്പോർട്സ് ലോകകപ്പിന് സമാപനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിലായിരുന്നു സമാപന ചടങ്ങ്.
കഴിഞ്ഞ എട്ട് ആഴ്‌ചകളിലായി റിയാദിലായിരുന്നു മത്സരങ്ങൾ. ഏകദേശം 500 ടീമുകളും 1500 പ്രൊഫഷണൽ കളിക്കാരും മത്സരങ്ങളിൽ പങ്കെടുത്തു. സൗദി ക്ലബ്ബായ ടീം ഫാൽക്കൺസാണ് ലോകകപ്പ് കിരീടം സ്വന്താക്കിയത്. ‘കോൾ ഓഫ് ഡ്യൂട്ടി: വാർസോൺ’, ‘ഫ്രീ ഫയർ’ ചാമ്പ്യൻഷിപ്പുകളിലെ ഒന്നാം സ്ഥാനങ്ങൾ ഉൾപ്പെടെ 12 ടൂർണമെന്റുകളിലായി 5,665 പോയിന്റുകൾ നേടിയാണ് ഫാൽക്കൺസ് ഒന്നാമതെത്തിയത്.