കോട്ടയം: കോട്ടയത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. അകലകുന്നത്ത് രതീഷ് എന്ന് യുവാവായിരുന്നു മർദ്ദനമേറ്റ് മരിച്ചത്. ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഭാര്യ മഞ്ജു ജോണിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
രതീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ശ്രീജിത്ത് എന്നയാളെ നേരത്തെ പോലീസ് പിടി കൂടിയിരുന്നു. ശ്രീജിത്ത് മരക്കമ്പ് കൊണ്ട് രതീഷിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഞ്ജു ജോണും ശ്രീജിത്തുമായുള്ള ബന്ധം രതീഷ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രതീഷിനെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തുന്നതും തുടർന്ന് കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ഭര്‍ത്താവിന്റെ സംസ്കാരത്തിന് വിദേശത്തു നിന്നും എത്തിയപ്പോഴാണ് മഞ്ജു ജോണിനെ പോലീസ് അറസ്റ്റ് ചെയ്തത്.