കോഴിക്കോട്: ബംഗാളി നടിക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ്. സംവിധായകൻ രഞ്ജിത്ത് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. 2012 ൽ ബെംഗളൂരുവിൽ വെച്ചാണ് പീഡനത്തിന് വിധേയമാക്കിയതെന്നാണ് യുവാവ് പറയുന്നത്.
സിനിമയിൽ അവസരം ചോദിച്ചെത്തിയതായിരുന്നു കോഴിക്കോട് കാരനായ യുവാവ്. ആ സമയത്താണ് യുവാവിനെ പീഡിപ്പിച്ചതെന്ന് പറയുന്നു. സിനിമ പീഡന പരാതികൾ അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിനാണ് യുവാവ് മൊഴി നൽകിയത്.
രഞ്ജിത്തിനെതിരേ ലൈംഗികാരോപണവുമായി നേരത്തെ ബംഗാളി നടിശ്രീലേഖ മിത്രയും രംഗത്തെത്തിയിരുന്നു. ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് ശരീരത്തിൽ സ്പർശിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. വിവാദങ്ങൾക്ക് പിന്നാലെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ചിത്ത് രാജിവച്ചിരുന്നു.