ലൈംഗീകാതിക്രമം: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആലുവ: എം എൽ എ യും നടനുമായ മുകേഷ് ലൈംഗീകാതിക്രമം കാണിച്ചുവെന്ന യുവ നടിയുടെ പരാതിയിൽ ​മുകേഷിനെതിരെ കേസ്​. പ്രത്യേക സംഘം ഇന്നലെ പരാതിക്കാരിയുടെ താമസസ്ഥലത്തെത്തി 12 മണിക്കൂർ  മൊഴിയെടുത്തിരുന്നു. അതിന് ശേഷമാണ് മുകഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടുത്തി മരട് പൊലീസാണ് കേസെടുത്തത്.

നടിക്കെതിരെ അതിക്രമം നടന്ന പോലീസ് സ്റ്റേഷൻ പരിതിയിലാണ് കേസ് രജിസ്റ്റർ ചെയ്യുക അത് പ്രകാരമാണ് മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ  മൊഴിപകർപ്പ് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് കൈ​മാ​റി. നടിയുടെ പ​രാ​തി​യി​ൽ ന​ട​ൻ ജ​യ​സൂ​ര്യ​ക്കെ​തി​രെ​യും നേരത്തെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. നടി പരാതിപ്പെട്ട ഇ​ട​വേ​ള ബാ​ബു, മ​ണി​യ​ൻ​പി​ള്ള രാ​ജു, അ​ഡ്വ. വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ നോ​ബി​ൾ, വി​ച്ചുണ് തുടങ്ങിയവരുടെ പേരിലും കേസെടുക്കമെന്നാണ് സൂചന.

Related Articles

- Advertisement -spot_img

Latest Articles