39.8 C
Saudi Arabia
Friday, August 22, 2025
spot_img

സിനിമാ പീഡനം: മുകേഷിനെതിരായ പരാതികൾ അന്വേഷിക്കാൻ പ്രത്യേക സംഘം

തി​രു​വ​ന​ന്ത​പു​രം: എം​എ​ല്‍​എ​യും നടനുമായ മു​കേ​ഷി​നെ​തി​രെയുള്ള പീ​ഡ​ന​പ​രാ​തികൾ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്‍​പി ബെ​ന്നി​ക്കാണ് അന്വേഷണ ചുമതല. സം​ഘ​ത്തി​ന് എ​സ്‍​പി പൂ​ങ്കു​ഴ​ലി നേ​തൃ​ത്വം ന​ൽ​കും. ആലുവയിലെ നടിയുടെ വീട്ടിൽ നടന്ന മൊഴി രേഖപ്പെടുത്തൽ 12 മണിക്കൂറോളം നീണ്ടു നിന്നിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് മരട് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

നടിയുടെ പരാതിയിൽ ജയസൂര്യയുടെ കേസെല്ലാത്ത എല്ലാ കേസുകളുടെയും അന്വേഷണ ചുമതല  എസ് പി പൂ​ങ്കു​ഴ​ലി​ക്കാനുള്ളത്. അതേ സമയം ആനി രാജ ഉൽപ്പടെയുള്ള നേതാക്കൾ മുകേഷ് രാജി വെക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. പ്രതിപക്ഷം ശക്തമായ പ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്.

മുകേഷിനെ പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം കോടതിയുടെ ഇടപെടലിലൂടെ ഒഴിവായിട്ടുണ്ട്. ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമമാണ് ലൈംഗിക ആരോപണമെന്നും  ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മുകേഷിന്റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles