തിരുവനന്തപുരം: യുവ നടിയുടെ പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സി പി ഐ. മുകേഷിന്റെ രാജിയാവശ്യവുമായി സിപിഐ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
മുകേഷ് ധാർമികതയുടെ പേരിൽ എം എൽ എ സ്ഥാനം ഒഴിയാണമെന്നാണ് സിപിഐയുടെ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. പാർട്ടി എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരമായിരുന്നു ബിനോയ് വിശ്വം നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചത്. ആനി രാജയും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
മുകേഷ് എം എൽ എ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് മുകേഷിന്റെ വീടിന് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, മുകേഷിനെതിരായ പീഡനപരാതി എസ് പി പൂങ്കുഴലി നേതൃത്വം നൽകുന്ന പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. ചേർത്തല ഡിവൈഎസ്പി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ