ഹൈദരാബാദ് : തെലങ്കാനയിലും ആന്ധ്രപ്രദേശിലും തുടരുന്ന കനത്ത മഴയിൽ പത്ത് പേർ മരണപ്പെട്ടു. ഒമ്പത് പേർ ആന്ധ്രയിലും ഒരാൾ തെലങ്കാനയിലുമാണ് മരിച്ചത്. രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്
പോലീസിന്റെയും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പലയിടങ്ങളിലും വെളളകെട്ട് രൂക്ഷമായതിനെ തുടർന്ന് വീടുകളും വാഹനങ്ങളും വെളത്തിനടിയിലാണ്. വിജയവാഡ റൂറൽ മണ്ഡലത്തിലെ അംബാപുരം, നൈനാവരം, നുന്ന ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. നിരവശി ട്രയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തി.
തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. മഹബൂബാബാദിൽ യുവശാസ്ത്രജ്ഞനെ വെള്ളപ്പൊക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ പിതാവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഹൈദരാബാദിലടക്കം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു.