മലപ്പുറം: ദേശീയപാത പുത്തനത്താണി അതിരുമടയില്‍ വാഹനാപകടം. യുവാവ് മരിച്ചു. ഭാര്യക്ക് പരുക്കേറ്റു. പുതിയ ദേശീയപാത നിര്‍മാണ കമ്പനിയുടെ ടോറസ് ലോറി ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ചാവക്കാട് മന്ദലംകുന്ന് മുഹമ്മദ് ശിഹാബ് (40) ആണ് മരിച്ചത്. ഭാര്യ ഖാറുന്നിസക്കാണ് പരുക്ക്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിക്കുകയായിരുന്നു. കോട്ടക്കലില്‍ ചികിത്സയിലുള്ള ഖൈറുന്നിസയുടെ ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് അപകടം. സര്‍വീസ് റോഡില്‍ കെ എന്‍ ആര്‍ സിയുടെ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ലോറി ശിഹാബിന്റെ ദേഹത്തിലൂടെ കയറിയാണ് മരണം. ബൈക്കില്‍ നിന്നും തെറിച്ച് വീണതിനെ തുടര്‍ന്നാണ് ഖൈറുന്നിസക്ക് പുക്കേറ്റത്. ഇവരെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഷിഹാബ് ഇലക്ട്രീഷന്‍ ജോലിക്കാരനാണ്. കല്‍പ്പകഞ്ചേരി പോലീസ് മേല്‍നടപടിള്‍ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് മന്ദംകുലം ജുമുഅ മസ്ജില്‍ നടക്കും.