തിരുവനന്തപുരം: നിലമ്പൂർ എം എൽ എ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ആരോപണ വിധേയരായവർക്കെതിരെ നടപടിയില്ല. എം എൽ എയുടെ ആരോപണങ്ങൾ ഡി ജി പി നേരിട്ട് അന്വേഷിക്കും. ഉന്നത സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.
ശൈഖ് ദർവേഷ് സാഹിബ് നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക തിരുവന്തപുരം സൌത്ത് സോൺ ഐ ജി പി ജി സ്പർജൻ കുമാർ, തൃശ്ശൂർ റേഞ്ച് ഡി ഐ ജി തോംസണ് ജോസ്, ക്രൈംബ്രാഞ്ച് എ പി എസ് മധുസൂദനൻ, എസ് എസ് ബി ഇൻടെലിജെൻസ് എസ് പി എ ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക.
എം എൽ എ ഉന്നയിച്ച പരാതികളിലും ആരോപണങ്ങളിലും അന്വേഷണം നടത്തും. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി നിരദേശം നൽകിയത്.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും കുറ്റാരോപിതരെ ഉന്നത സ്ഥാനത്ത് നില നിർത്തിയുള്ള അന്വേഷണം പ്രഹസനമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായും അജിത്കുമാർ എ ഡി ജി പിയായും തുടരുമ്പോൾ അന്വേഷണം എവിടെയുമെത്തില്ല. കെ എം ബഷീർ കൊലക്കേസിൽ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥ സമൂഹം കാണിച്ച താല്പര്യങ്ങൾ കണ്ടവരാണ് കേരള സമൂഹം.
അതേ സമയം എ ഡി ജി പി അജിത് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങൾ അൻവർ എം എൽ എ ഇന്നലെയും ഉന്നയിച്ചിട്ടുണ്ട്.