21.9 C
Saudi Arabia
Wednesday, February 11, 2026
spot_img

പിന്നില്‍ കള്ളക്കളി, അന്വേഷണം നടക്കില്ല. കെ സുരേന്ദ്രന്‍

തിരുവനന്തപുരം. എഡിജിപിക്ക് എതിരായി ഒരന്വേഷണവും നടത്താന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് നല്ല ഭയമുണ്ട്. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണം. ഗോവിന്ദന്‍ മാഷ് എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും രാജിവെച്ച് കാശിക്ക് പോകുന്നതാണ് നല്ലതെന്നും അജിത്കുമാറിനെ തൊടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നടപടികള്‍ക്ക് താങ്ങും തണലും ആകുന്നത് പി ശശിയും അജിത്കുമാറുമാണ്. മുഖ്യമന്ത്രിയിലേക്കുള്ളതാണ് അന്‍വറിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ന്നത് ഗുരുതര ആരോപണമാണ്. നടപടിയെടുത്താല്‍ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല. കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ച പോലെയാണ്. മുഖ്യമന്ത്രിയുടെ അഴിമതിയുടെ തെളിവുകള്‍ അജിത്കുമാറിന്റെ കയ്യിലുണ്ട്.അതാണ് എഡിജിപിയെ തൊടാന്‍ മടിക്കുന്നത്. അദ്ദേഹത്തിനെതിരായ അന്വേഷണം കീഴുദ്യോഗസ്ഥരെ കൊണ്ടാണ് നടത്തുന്നത്. ഇത് കള്ളക്കളിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles