30.6 C
Saudi Arabia
Sunday, August 24, 2025
spot_img

അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ് ഇവിടെ; പി വി അന്‍വര്‍ പാര്‍ട്ടി സെക്രട്ടറിക്ക് പരാതി കൈമാറി

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും പി വി അന്‍വര്‍ എം എല്‍ എ പരാതി നല്‍കി. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിതന്നെയാണ് പാര്‍ട്ട് സെക്രട്ടറിക്കും നല്‍കിയത്. ലക്ഷക്കണക്കിന് സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും അന്‍വര്‍ പറഞ്ഞു. വിശ്വസിച്ച് ഏല്‍പ്പിച്ച ആള്‍ തന്നെ ചതിക്കുമോയെന്നും അന്‍വര്‍ ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. ഉയര്‍ത്തിയ ആരോപണങ്ങളുമായി പൊതുസമൂഹത്തിന് മുന്നില്‍ തന്നെ കാണും. എഡിജിപിയെ മാറ്റണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അന്തസുള്ള പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നിലാണ് പരാതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും. എഡിജിപിയെ മറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ് ഇവിടെയുള്ളതെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടിക്കേ താൻ കീഴടങ്ങൂ. കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട. സൂചനാ തെളിവുകളാണ് നല്‍കിയത്. അന്വേഷണം എങ്ങാട്ടാണ് പോകുന്നത് എന്ന് നോക്കിയിട്ട് ഇടപെടുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പി ശശിക്ക് എതിരെ വീണ്ടും പി വി അന്‍വര്‍ വിമര്‍ശനമുന്നയിച്ചു.

Related Articles

- Advertisement -spot_img

Latest Articles