തിരുവനന്തപുരം: പി വി അന്‍വര്‍ മുഖ്യമന്ത്രിയെ കണ്ടതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍. പി വി അന്‍വര്‍ പോയത് പോലെയല്ല തിരിച്ചുവന്നത്. രണ്ടു മാലയുമായി പോകാമായിരുന്നു വെന്നും അതിലൊന്ന് ശശിക്കും മറ്റൊന്ന് എഡിജിപിക്കും ഇട്ട് കൊടുക്കാമായിരുന്നു എന്നും സതീശന്‍ പറഞ്ഞു.
പാറമേക്കാവ് ഹാളില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി അജിത് കുമാര്‍ പോയെന്നും ഒരു മണിക്കൂര്‍ സംസാരിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു. എന്തിനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അങ്ങോട്ടയച്ചതെന്നും സതീശന്‍ ചോദിച്ചു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവസാനിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച്ച എന്നും അദ്ദേഹം പറഞ്ഞു.