മലപ്പുറം: മലപ്പുറം പോലീസ് മേധാവിയുടെ ക്യാമ്പിൽ നിന്നും മരം മുറിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി അയൽവാസി ഫരീദ.
മരം മുറിച്ചു മാറ്റിയതിന് ശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടന്ന് കാണിച്ച് പരാതി എഴുതി വാങ്ങിയത് എന്ന് ക്യാമ്പ് ഓഫീസിന് സമീപം താമസിക്കുന്ന അയൽ വാസി പറഞ്ഞു.
മരം മുറിയെ പറ്റി ആരെങ്കിലും ചോദിച്ചാൽ അബ്ദുൽ കരീം എസ് പിയുടെ കാലത്താണ് മുറിച്ചതെന്നും പറയാൻ പറഞ്ഞു.
മലപ്പുറം എസ് പി ഓഫീസിന് സമീപമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവർ പറഞ്ഞു. അബ്ദുൽ കരീം എസ് പിയായിരുന്ന സമയത്ത് വീടിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അന്ന് മരം മുറിക്കാൻ പരാതി നല്കുകയും ചെയ്തിരുന്നു. റവന്യൂ, വനം വകുപ്പുകളുടെ അനുമതി വേണമെന്നും അത് കിട്ടാൻ പ്രയാസമാണെന്നുമായിരുന്നു അന്ന് പറഞ്ഞത്.
കുറെ നാളുകൾക്ക് ശേഷം മരത്തിന്റെ ചില്ല മാത്രം വെട്ടി തന്നിരുന്നു. പിന്നീടാണ് സുജിത് ദാസ് എസ് പിയായി വന്നത്. അതിന് ശേഷം പുതിയതായി അപേക്ഷ കൊടുത്തിട്ടില്ലെന്നും അയൽ വാസിയായ ഫരീദ പറഞ്ഞു.
അതിനിടക്കാണ് മരം മുറി നടന്നത്. മരം കൊണ്ടു പോയില്ലായിരുന്നു. പോലീസ് സെക്യൂരിറ്റി ഗാർഡ്
ഇതിനിടെയാണ് മരം മുറിക്കുന്നത്. മരം മുറിച്ചു തരാൻ ആവശ്യപ്പെട്ടുള്ള പരാതി എഴുതി ഒപ്പിട്ടു തരാൻ ആവശ്യപെട്ടത്. വീടിന് അപകട ഭീഷണിയുണ്ടന്നും മരം മുറിച്ചുമാറ്റണമെന്നും ആവശ്യപെട്ടാണ് അപേക്ഷ നൽകാൻ ആവശ്യപെട്ടത്. അപേക്ഷ നൽകിയത് 2023 സെപ്തംബറിലാണ് എന്നാണ് ഓർമ്മ. അനധികൃതമായമാണ് മരം മുറിച്ചതെന്ന് പിന്നീടാണ് അറിയുന്നത്. അതിന് ശേഷം കരീം സാർ എസ് പിയായിരുന്നപ്പോൾ മുറിച്ചതാണെന്ന് പറയാനും പറഞ്ഞിരുന്നു. അന്ന് ചില്ല മാത്രമായിരുന്നു മുറിച്ചിരുന്നത്.
സസ്പെന്ഷനിലുള്ള സുജിത് ദാസിനെ വീണ്ടും വെട്ടിലാക്കുന്നതാണ് ഫരീദയുടെ വെളിപ്പെടുത്തൽ.
സുജിത് ദാസ് മലപ്പുറം എസ് പിയായിരുന്നപ്പോഴാണ് മരം മുറിച്ചതെന്നാണ് ഫരീദയുടെ പറയുന്നത്.
അപകട ഭീഷണി ഉയർത്തിയ മരച്ചില്ലകൾ മാത്രം മുറിച്ചു മാറ്റിയെന്ന പോലീസ് റിപ്പോർട്ടിനെതിരാണ് അയൽവാസിയുടെ മൊഴി.