തിരുവനന്തപുരം: നിലമ്പൂർ എം എൽ എ പി വി അൻവർ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്ന് സി പി എം സെക്രെട്ടേറിയേറ്റിൽ അഭിപ്രായം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ ഡി ജി പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ വളരെ ഗുരു തരമുള്ളതാണെന്നും സെക്രേട്ടേറിയേറ്റ് വിലയിരുത്തി.
അൻവർ എം എൽ എ യുടെ ആരോപണങ്ങൾ ശരിയാണെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ട്. അതേ സമയം പാർട്ടിയിൽ പറയാതെ പരസ്യമായി പറഞ്ഞത് ശരിയായില്ലെന്ന് ചില അംഗങ്ങൾ കുറ്റപ്പെടുത്തി.
പരാതികൾ പാർട്ടി അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും പൊതുവായ പരിശോധനക്ക് അപ്പുറം അന്വേഷണത്തിന് പുതിയ സമിതികൾ ഉണ്ടാവാൻ സാധ്യതയില്ല.