നിലമ്പൂർ: മുഖ്യമന്ത്രിക്ക് നൽകുന്ന പരാതികൾ അദ്ദേഹം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് കൈമാറുമെന്നും പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ലെന്നും പി വി അൻവർ എം എൽ എ. നിലമ്പൂരിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അൻവറിന്റെ പ്രതികരണം.
പാർട്ടി പ്രവർത്തകർക്ക് ഇത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടെന്നും എം എൽ എ പറഞ്ഞു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയിൽ ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്നും എന്നാൽ പി ശശിക്കെതിരെ രണ്ട് പേർക്കും പരാതി നൽകുമെന്നും അൻവർ അറിയിച്ചു.
പാർട്ടി പാർലമെന്ററി യോഗം അടുത്ത നിയമസഭാ യോഗത്തിന് മുമ്പ് മാത്രമേ നടക്കാൻ സാധ്യതയുള്ളൂ അതുകൊണ്ടാണ് വീണ്ടും ഈ കാര്യങ്ങൾ പരസ്യമായി പറയുന്നത്. അത് വരെ കാത്തിരിക്കാൻ സാധിക്കില്ല. രണ്ട് പേർക്കും പരാതി നൽകുന്നതും അത്കൊണ്ട് തന്നെയാണ്.
8904855901 എന്ന എന്റെ വാട്സ് ആപ് നമ്പറിൽ പൊലീസിനെതിരെ പരാതി അറിയിക്കാനുള്ളവർക്ക് അറിയിക്കാമെന്നും അൻവർ എം എൽ എ പറഞ്ഞു.