തിരുവനന്തപുരം: തലസ്ഥാനം കുടിവെള്ളമില്ലാതെ അഞ്ചാം ദിവസത്തിലേക്ക്. തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പൈപ് ലൈൻ മാറ്റിയിടലാണ് നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ചത്. വാട്ടർ അതോറിറ്റി തുടങ്ങിയ ജോലിയാണ് പതിവഴിക്കായത്.
നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ചെയ്തു തീർക്കാമെന്ന ഉറപ്പിൽ തുടങ്ങിയ ജോലി അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. ഞായറാഴ്ചയോടെ കുടിവെള്ള വിതരണം പൂർവസ്ഥിതിയിലാകുമെന്ന് ഉത്തരവാതിത്വപ്പെട്ടവർ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. പല സ്ഥലങ്ങളിലും വെള്ളം ലീക് ആവുന്നത് കൊണ്ട് ശനിയാഴ്ച തുടങ്ങിയ പമ്പിങ് നിർത്തി വെക്കുകയായിരുന്നു.
നഗരസഭയിയിലെ 44 വാർഡുകളിലേക്കുമുള്ള കുടിവെള്ള വിതരണമാണ് നിർത്തി വെച്ചിരിക്കുന്നത്. തകരാർ പരിഹരിച്ച് പമ്പിങ് ഉടൻ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അത് വരേക്കും എല്ലാ സ്ഥലങ്ങളിലും ടാങ്കറുകളിൽ ജല വിതരണം തുടരുമെന്ന് നഗരസഭയും അറിയിച്ചിട്ടുണ്ട്.
ആവശ്യത്തിനുള്ള വെള്ളം ടാങ്കർ വഴി കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കുവെള്ള പ്രശ്നം രൂക്ഷമായതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലം സന്ദർശിച്ചു. വി കെ പ്രശാന്ത് ഉൽപ്പടെയുള്ള ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
കുടിവെള്ള പ്രശ്നം കാരണം കോർപ്പറേഷൻ പരിതിയിലെ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച കലക്ടർ അവധി നല്കിയിട്ടുണ്ട്.