ഇന്ത്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിർദ്ദേശം

ന്യൂദൽഹി: വിദേശത്തുനിന്നെത്തിയ യുവാവിന് മങ്കി പോക്സ്  സ്ഥിരീകരിച്ചതിനാൽ രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

ഐസോലേഷനിൽ പാർപ്പിച്ചിരിക്കുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 തരം എംപോക്സ് വൈറസാണ് സ്ഥിരീകരിച്ചത്.
ഡബ്ലിയു എച്ച് ഒ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തിരവസ്ഥക്ക് കാരണമായ വൈറസ് അല്ല ഇതെന്ന് സർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടർന്നു  കൊണ്ടിരിക്കുന്നത് ക്ലേഡ് 1 വൈറസാണ്. ഇത് ക്ലേഡ് രണ്ടിനേക്കാൾ അപകടകാരിയാണ്.

എംപോക്സ് സ്ഥിരീകരിച്ചതിനാൽ സമ്പർക്ക പട്ടിക തെയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റൂറ്റിൽ പരിശോധിച്ച യുവാവിന്റെ പരിശോധനാഫലം നഗറ്റീവ് ആയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles