തിരുവനന്തപുരം: സി പി എം ആർ എസ് എസിനോട് മൃതുസമീപനം കാണിക്കുന്നുവെന്ന കോൺഗ്രസ്സിന്റെ ആരോപണനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എസ് എസിനെ നേരിട്ട് കേരളത്തിൽ ജീവൻ നഷ്ടമായത് സി പി എം പ്രവർത്തകർക്കാണെന്ന് അദ്ദേഹം പറഞ്ഞു.
സി പി എമ്മിന്റെ കോവളം ഏരിയാ കമ്മിറ്റി ഓഫീസ് ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഡി ജി പി അജിത് കുമാറും ആർ എസ് എസ് നേതാക്കളും തമ്മിൽ നടന്ന ചർച്ചകളുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ അതി രൂക്ഷമായാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.
ബാബരി മസ്ജിദ്, തലശ്ശേരി കലാപം, കോൺഗ്രസ് നേതാവ് ആർ എസ് എസ് ശാഖക്ക് കാവൽ നിന്ന സംഭവം തുടങ്ങിയ വിഷയങ്ങൾ പറഞ്ഞാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ശാഖക്ക് കാവൽ നിന്ന കോൺഗ്രസ് നേതാവിനെ മറക്കുന്ന ഒരു ദിനപത്രത്തെയും മുഖ്യമന്ത്രി പേരെടുത്തു കുറ്റപ്പെടുത്തി. ഗോൾവാക്കറുടെ ഫോട്ടോക്ക് മുന്നിൽ വണങ്ങി നിൽക്കുന്നത് ആരാണെന്നും ആർ എസ് എസ് നേതാവ് രാജീവ് ഗാന്ധിയെ രണ്ടാം കർസേവകൻ എന്ന് വിളിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.