ന്യൂദൽഹി: സീതാറാം യെച്ചൂരിയുടെ നിര്യാണത്തിലൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ എന്ന ആശയത്തിന്റെ കാവലാൾ ആയിരുന്നു സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് രാഹുൽ എക്സിൽ പങ്കുവെച്ചു.
ഇന്ത്യക്ക് വേണ്ടി ഞങ്ങളൾ നടത്തിയ കൂടികാഴ്ചകൾ എനിക്ക് നഷ്ടപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി. ഈ ദുഖവേളയിൽ അദ്ദേത്തിന്റെ അനുയായികൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ പറഞ്ഞു,
ശ്വാസ തടസത്തെ തുടർന്ന് കഴിഞ്ഞ 19 നാണ് യച്ചൂരിയെ ദൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വ്യാഴാഴ്ച മൂന്ന് മണിക്കാണ് മരണം സംഭവിച്ചത്.