കൊച്ചി: ലൈംഗിക പീഡന പരാതികളിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യക അന്വേഷണ സംഘം ചോദ്യം ചെയ്തു. ബംഗാളി നടി ശ്രീലേഖ യുടെയും കോഴിക്കോട്ടെ യുവാവിന്റെ പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.
രണ്ട് കേസുകളിലും രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് രഞ്ജിത്തിനെ പ്രത്യക അന്വേഷണ സംഘം ചോദ്യം ചെയ്തത്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടി വിളിച്ചു കൊച്ചിയിൽ വന്ന നടിയെ സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
2012 ൽ ബാംഗ്ലൂരിൽ വെച്ച് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവാവിന്റെ പരാതി. സിനിമയിൽ അവസരം തേടിയാണ് യുവാവ് രഞ്ജിത്തിനെ കണ്ടിരുന്നത്.