പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റ മൽസരത്തിൽ തൊണ്ടയിൽ ഇഡലി കുടുങ്ങി മൽസരാർഥി മരിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി സുരേഷ് (49) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. മൽസരം നടക്കുന്നതിനിടെ സുരേഷിന് ശ്വാസ തടസ്സമുണ്ടാവുകഴും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.