അഹമ്മദാബാദ്: ഗുജറാത്തിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ എട്ടുപേർ മുങ്ങി മരിച്ചു. ഗാന്ധിനഗർ ജില്ലയിലെ മേസ്വാ നദിയിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. മരിച്ചവരെല്ലാം സോഗ്ലി ജില്ലയിൽ നിന്നുള്ളവരാണ്.
അപകടത്തിൽ നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനം പ്രഖ്യാപിച്ചു.