തൃശൂർ: എം ഡി എം എ യുമായുമായി യുവാവ് മണ്ണുത്തി പോലീസിന്റെ പിടിയിലായി. ഗാന്ധി നഗർ സ്വദേശി പള്ളികുന്നത് ഹാരിസ് ഡേവീസിനെയാണ് ഏഴു ഗ്രാം എം ഡി എം എ യുമായി പോലീസ് പിടികൂടിയത്. മണ്ണുത്തി സബ് ഇൻസ്പെക്ടർ കെ സി ബൈജുവും സംഘവും നടത്തിയ പരിശോധനയിലാണ് എം ഡി എം എ കണ്ടെത്തിയത്.