41.6 C
Saudi Arabia
Friday, August 22, 2025
spot_img

നിപ: തിരുവാലി പഞ്ചായത്തിലെ 5 വർഡുകൾ കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചു

മലപ്പുറം: വണ്ടൂർ തിരുവാലി നടുവത്ത് യുവാവ് നിപ ബാധിച്ചത് സ്ഥിരീകരിച്ച പശ്ചാതലത്തിൽ തിരുവാലി പഞ്ചായത്തിലെ നാലു മുതൽ ഏഴ് വരെയുള്ള വാർഡുകൾ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവ കണ്ടയ്ന്മെന്റ് സോണായി ജില്ലാ കലക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു.

ഈ സ്ഥലങ്ങളിലെല്ലാം പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്നും മുൻ കരുത്തലിന്റെ ഭാഗമായി മാസ്ക് ധരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles