ആലപ്പുഴ: വനിതാ ഡോക്ടറെ രോഗി കൈയേറ്റം ചെയ്തു. തകഴി സ്വദേശി ഷൈജുവിനെതിരെയാണ് ഡോക്ടറെ കൈയേറ്റം ചെയ്തതായി പരാതി.
അത്യാഹിത വിഭാഗത്തിലെ സർജറി ഡോക്ടർ അഞ്ജലിക്ക് നേരെയാണ് കൈയേറ്റം നടന്നത്. രോഗിയുടെ നെറ്റിയിൽ തുന്നലിടുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
ചികിൽസക്ക് എത്തിയ രോഗി മദ്യ ലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഷൈജു ഡോക്ടറുടെ കൈ പിടിച്ചു തിരിക്കുകയായിരുന്നു.