കോഴിക്കോട്: അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബിഉൽ അവ്വൽ 12 സാവേശം കൊണ്ടാടി മുസ്‌ലിം ലോകം. പ്രവാചകരുടെ 1499ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളാണ് ലോകമെങ്ങും നടക്കുന്നത്. റബിഉൽ അവ്വൽ മാസപ്പിറവി കണ്ടതോടെ ആരംഭിച്ച ആഘോഷങ്ങൾ 12ഓടെ മൂർദ്ധനയാവസ്ഥയിൽ എത്തിയിരിക്കുകയാണ്. വീടുകളും സ്ഥാപനങ്ങളും തെരുവുകളും അലങ്കരിച്ചും ശുചീകരിച്ചും ഹൃദ്യമായാണ് വിശ്വാസികൾ നബിദിനത്തെ വരവേൽക്കുന്നത്.
പ്രവാചക സന്ദേശം പകർന്നു നൽകുന്നതിനായി പ്രഭാഷണം നടത്തിയും മധുര ഗീതങ്ങൾ ആലപിച്ചും ലഘുലേഖ വിതരണം ചെയ്തും പ്രായ വ്യത്യാസമന്യേ ആണ് നബിദിനം ആഘോഷിക്കുന്നത്.
പ്രവാചക പിറവിയുടെ ദിനമായ തിങ്കളാഴ്ച തന്നെയാണ് റബിഉൽ അവ്വൽ 12 എന്ന സവിശേഷത കൂടിയുണ്ട് ഇത്തവണ. പ്രവാചക പിറവിയുടെ സമയമായ പുലർച്ചെ മുതൽ പാതിരാ വരെ നീളുന്ന ആഘോഷങ്ങളാണ് നടക്കുന്നത്. പ്രഭാഷണം, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഘോഷയാത്രകൾ, അന്നദാനം, സൗഹൃദ കൂടിച്ചേരലുകൾ, തുടങ്ങിയ പരിപാടികളാണ് നാടുനീളെ നടക്കുന്നത്.
നന്മകൊണ്ടും സ്നേഹം കൊണ്ടും പ്രവാചക സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ആകണം നബിദിനാഘോഷങ്ങളിൽ നിന്ന് ലോക നേതാക്കൾ ആവശ്യപ്പെട്ടു.