മലപ്പുറം: കേരളത്തിൽ എം പോക്സ് രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എം പോക്സ് സ്ഥിരീകരിച്ചത്. ദുബൈയിൽ നിന്നെത്തിയ 38 കാരനാണ് കേരളത്തിൽ ആദ്യമായി എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹം മലപ്പുറം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
രാജ്യത്തെ രണ്ടാമത്തെ എം പോക്സ് കേസാണിത്. രോഗബാധ സംശയിച്ചതിനെ തുടർന്ന് ഇദ്ദേഹം ആവശ്യമായ മുൻ കരുതൽ എടുത്തിരുന്നതിനാൽ രോഗ വ്യാപന സാധ്യത കുറവാണ്.