ദുബൈ: രണ്ടാമത് മഹബ്ബ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഈ മാസം 22 ഞായറാഴ്ച നടക്കും. വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിക്കും. ദുബൈയിലെ അബു ഹാഇല്‍- അബുബക്കര്‍ സിദ്ദീഖ് റോഡിലുള്ള വിമന്‍സ് അസോസിയേഷന്‍ ഹാള്‍ ഓഫ് ഫെയിമില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്.
സമ്മേളന നഗരിയോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യവും ഒരുക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.