കൊല്ലം: കൊട്ടാരക്കരയിൽ വയോധികൻ ഭാര്യയെ കഴുത്തറുത്ത് കൊന്നു. പള്ളിക്കൽസ്വദേശിനി സരസ്വതി(50)യാണ് വധിക്കപ്പെട്ടത്. കൊല ചെയ്ത ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസിൽ കീഴടങ്ങി.
കൃത്യം ചെയ്ത ശേഷം കൊലപാതകവിവരം മൂത്ത മരുമകളെ വിളിച്ചറിയിക്കുകയായിരുന്നു. ശേഷം ഓട്ടോ വിളിച്ച് സുരേന്ദ്രൻ പോലീസ്സ് സ്റ്റേഷനിൽ കീഴടങ്ങി.
സുരേന്ദ്രന് സംശയരോഗം ഉണ്ടായിരുന്നെന്നും മദ്യ ലഹരിയിൽ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ദമ്പതിമാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും നേരത്തെയും ഭാര്യയെ അയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.