റാഞ്ചി: മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം താർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കണ്ടു ചർച്ച നടത്തി. നാഷണൽ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പിയുടെ നേതൃത്വത്തിലുളള സംഘമാണ് സോറനെ സന്ദർശിച്ചത്.
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ സോറൻ സംതൃപ്തി രേഖപ്പെടുത്തി. താർഖണ്ഡ് മുക്തി മോർച്ചയും മുസ്ലിം ലീഗുമായി സഹകരണം നാടപ്പിലാക്കുന്നതിൽ പാർട്ടിയുടെ പിന്തുണ മുഖ്യമന്ത്രി ഹേമന്ത് സോറൻ, പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുമായി ടെലഫോൺ സംഭാഷണം നടത്തി. തെരെഞ്ഞെടുപ്പിൽ പാർട്ടിയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.
മുസ്ലിം ലീഗ് താർഖണ്ഡിൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തങ്ങളിലും സഹകരണങ്ങളിലും സോറൻ നന്ദി അറിയിച്ചു. കല്പന സോറൻ എം എൽ എ, അഡ്വ. ഹാരിസ് ബീരാൻ എം പി, പി കെ ബഷീർ എം എൽ എ എന്നിവരും കൂടികാഴ്ചയിൽ പങ്കെടുത്തു.