കൊച്ചി: കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വർധക്യ സഹജമായ അസുഖങ്ങൾ കാരണം പ്രായസമനുഭവിക്കുകയായിരുന്നു. അസുഖം മൂർഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസനങ്ങളിൽ നില ഗുരുതരമായി തുടരുകയായിരുന്നു
1945 ൽ പത്തനംതിട്ടയിലെ കവിയൂരിലായിരുന്നു ജനനം. ടി പി ദാമോദരൻ ഗൌരി എന്നിവരുടെ ഏഴു മക്കളിൽ മൂത്തവളായിരുന്നു. പൊന്നാമ്മയുടെ ഏക മകൾ ബിന്ദു അമേരിക്കയിലാണ്.
ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് പൊന്നമ്മ കടന്നു വന്നത്, ഇരുന്നൂരിലേറെ സിനിമയിൽ വേഷമിട്ട പൊന്നാമ്മയുടെ അവസാന ചിത്രം 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണുമാണ്.