സൗദിയിൽ വാഹനാപകടം യുവതിയും കുഞ്ഞും മരണപ്പെട്ടു.

ദമ്മാം: സൗദിയിലെ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ വി സുഹൈലിന്റെ ഭാര്യയും കുഞ്ഞുമാണ് മരണപ്പെട്ടത്. സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദീനയിൽ  നിന്നും ദമാമിലേക്കുള്ള യാത്രക്കിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. അൽ ഹസയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിയിലുള്ള സുഹൈൽ അപകടം നില തരണം ചെയ്തിട്ടുണ്ട്.

ഹൈദർ ഉള്ളാളിന്റെ മകളാണ് മരിച്ച സഫ. ദമ്മാമിൽ  ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് കുടുംബം മദീനയിൽ നിന്നും പുറപ്പെട്ടത്.

Related Articles

- Advertisement -spot_img

Latest Articles