19.4 C
Saudi Arabia
Sunday, March 22, 2026
spot_img

എം പോക്സ് ലക്ഷണം: അബൂദബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ചികിത്സയില്‍

കണ്ണൂര്‍: അബൂദബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവതിക്ക് എം പോക്സെന്ന് സംശയം. എം പോക്സ് ലക്ഷണങ്ങളുള്ള യുവതി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരുടെ സാമ്പിള്‍ പരിശോധക്ക് അയച്ചിട്ടുണ്ട്.
ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് രോഗലക്ഷണങ്ങളുമായി അബൂദബിയില്‍ നിന്നെത്തിയ യുവതി കൂടി നിരീക്ഷണത്തിലാകുന്നത്.

Related Articles

- Advertisement -spot_img

Latest Articles