മലപ്പുറം: എ ഡി ജി പി അനജിത്കുമാറിനെതിരെയും പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. മുഖ്യമന്ത്രിയെ പലരും തെറ്റിദ്ധരിപ്പിക്കുകയാണെന്നും പി വി അൻവർ എം എൽ എ. മുഖ്യമന്ത്രിയുടെ വർത്താസമ്മേളനങ്ങളിലെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു പി വി അൻവർ.
പൊളിറ്റിക്കൽ സെക്രട്ടറി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടിയാണ് അദ്ദേഹത്തെ ഉത്തരവാദിത്വം ഏല്പിച്ചതെന്നും അദ്ദേഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.