കൊച്ചി:തൃശൂർ പൂരം അലങ്കോലപെട്ട സംഭവത്തിലെ അന്വേഷണ റിപ്പോട്ട് തള്ളി പ്രതിപക്ഷം. പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
ആദ്യം സർക്കാർ പറഞ്ഞത് കമ്മീഷണർ കുഴപ്പമുണ്ടാക്കി എന്നായിരുന്നു.അത് കൊണ്ട് അദ്ദേഹത്തെ മാറ്റിനിർത്തി എന്നും.എന്നാൽ ഈ എ ഡി ജി പി (ലോ ആൻഡ് ഓർഡർ) മുഴുസമയം അവിടെ ഉണ്ടായിരുന്നെന്ന് പിന്നീടാണ് പുറത്തു വന്നത്. കമ്മീഷണർ കുഴപ്പമുണ്ടാക്കിയാൽ എ ഡി ജി പി നോക്കിയിരിക്കുമോ? അതിന്റെ മുകളിലുള്ള എ ഡി ജി പി നോക്കിയിരിക്കുമോ എന്നും വി ഡി സതീശൻ ചോദിച്ചു
സംസ്ഥാനത്തു ഇന്റലിജൻസ് സംവിധാനങ്ങൾ ഇല്ലേ? മുഖ്യമന്ത്രിയും ഡി ജി പിയും ഇതൊന്നും അറിഞ്ഞില്ലേ? എന്തുകൊണ്ടാണ് ആരും ഇടപെടാതിരുന്നത്? ബിജെപിക്കും പൂരം കലക്കലിൽ പങ്കുണ്ട്.തെരെഞ്ഞെടുപ്പ് ജയിക്കാൻ സി പി എമ്മുമായി ചേർന്ന് ഗ്ഗോഢാലോചന നടത്തിയെന്നും സതീശൻ ആരോപിച്ചു.