കൊളംബോ: നാഷണൽ പീപ്പിൾസ് പവർ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് അദ്ദേഹം. ജനതാ വിമുക്തി പെരമന എന്ന ഇടതു പാർട്ടിയുടെ നേതാവാണ് ദിസായകെ.
ആദ്യ ഘട്ട വോട്ടെണ്ണലിൽ 50 ശതമാനം വോട്ടുകൾ നേടുന്നവരെ വിജയിയായി പ്രഖ്യാപിക്കുന്ന രീതിയാണ് ശ്രീലങ്കൻ തെരെഞ്ഞെടുപ്പിലുള്ളത്. എന്നാൽ ആദ്യ വോട്ടെണ്ണലിൽ 42 ശതമാനം വോട്ടുകൾ മാത്രമാണ് ദിസനായകെക്ക് ലഭിച്ചത്.
മതിയായ വോട്ട് ലഭിക്കാത്തതിനാൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. രണ്ടാം ഘട്ട വോട്ടെണ്ണലിലാണ് കുമാര ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്. ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്.
75 ശതമാനം വോട്ടുകളാണ് ശ്രീലങ്കൻ തെരെഞ്ഞെടുപ്പിൽ പോൾ ചെയ്തിരുന്നത്. തെരെഞ്ഞെടുപ്പ് സമാധാനപരമായിരുന്നെങ്കിലും 2019 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു അഞ്ചു ശതമാനം പോളിംഗ് കുറവായിരുന്നു ഇ പ്രാവശ്യം.