കോട്ടയം: എ ഡി ജി പി അജിത് കുമാറിനെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അജിത് കുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റി നിർത്തി അന്വേഷണം പൂർത്തിയാക്കണമെന്ന് കായംകുളം എം എൽ എയും സി പി എം നേതാവുമായ യു പ്രതിഭ ആവശ്യപെട്ടു. അൻവർ എം എൽ എയുടെ നിലപാടിനൊപ്പം നിന്ന പ്രതിഭ എം എൽ എ, പാർട്ടി അൻവറിന്റെ വായ മൂടി കെട്ടിയിട്ടും പിന്തുണയിൽ ഉറച്ചു നിൽക്കുന്നതായി ഒരു ഓൺ ലൈൻ പത്രത്തിനനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
പൊതുപ്രവർത്തങ്ങൾക്കിടയിൽ നേരിട്ട അനുഭവങ്ങളിൽ നിന്നാണ് പി വി അൻവർ എം എൽ എ, എ ഡി ജി പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. അത്തരം അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. ഇത് പൊതു സമൂഹത്തെയും പാർട്ടിയെയും ബോധ്യപ്പെടുത്താൻ എം എൽ എ കാണിച്ച ധൈര്യത്തിനാണ് പിന്തുണ നൽകിയത്, അദ്ദേഹത്തിന്റെ നിലപാടിനാണ് പിന്തുണ നൽകിയത്. അത് ഇനിയും തുടരുമെന്നും യു പ്രതിഭ എം എൽ എ പറഞ്ഞു.