കൊച്ചി: ഇടക്കൊച്ചിയിൽ സ്കൂട്ടറപകടത്തിൽ വിദ്യാർഥി മരിച്ചു. അക്വിനാസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന നീരജാണ് മരണപ്പെട്ടത്. അപകടം നടന്നയുടൻ നീരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടക്കൊച്ചി പാലത്തിനു സമീപം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നീരജ് ഓടിച്ചിരുന്ന സ്‌കൂട്ടർ സ്വാകാര്യ ബസിനടിയിൽ പെടുകയായിരുന്നു. ആലപ്പുഴ കോടംതുരുത്ത് സ്വദേശിയാണ് നീരജ്.