കൊച്ചി: നടൻ സിദ്ധീഖ് മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയിലേക്ക്. ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ സിദ്ധീഖ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് സിദ്ധീഖിന്റെ അഭിഭാഷകൻ ഡൽഹിയിലെ അഭിഭാഷകരുമായി ബന്ധപെട്ടതായി അറിയുന്നു.
സിദ്ധീഖിനെ അറസ്റ്റ് ചെയ്യാൻ കേരള പോലീസ് തകൃതിയായി നീക്കം നടത്തുന്നതിനിടെയായാണ് നടൻ സുപ്രീം കോടതിയെ ജാമ്യത്തിനായി സമീപിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പോലീസ് രെജിസ്റ്റർ ചെയ്ത കേസിലാണ് ഹൈകോടതി ജാമ്യം നിരസിച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ധീഖിന്റെ ആവശ്യം.
സിദ്ധീഖിനെ പിടി കൂടുന്നതിനായി എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോടീസ് പുറത്തിക്കിയിട്ടുണ്ട്.