സേലം: നിർത്തിയിട്ട കാറിനകത്തു ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ. വ്യവസായിയായ മണികണ്ഠൻ, ഭാര്യ നിത്യ, ‘അമ്മ സരോജ, മകൾ നിവേദ്യ, മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം.
വിഷം കഴിച്ചു മരിച്ചതാണെന്ന് കരുതുന്നു. ഇവരുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ബിസിനസിലെ തകർച്ചയാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. വഴിയരികിൽ സംശയാസ്പഥമായ രീതിയിൽ കാർ പാർക്ക് ചെയ്തത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി വാഹനം തുറന്നു മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.